സ്വകാര്യ ബസിലെ കണ്ടക്ടറെ കുത്തിപ്പരിക്കേല്പിച്ച കേസില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.സംഭവത്തില്‍ ചെറിയപാലം പുത്തന്‍പുരക്കല്‍ അക്ഷയ് എന്ന അച്ചു (19), അരിപ്പാലത്ത് നടുവത്ത് പറമ്പില്‍ വിനു സന്തോഷ് എന്ന ബോബ് വിനു (22), മാടക്കത്തറ വടക്കുട്ട് ദിനേഷ് എന്ന ദിനേഷ് കുട്ടന് (25), പുത്തൂര്‍ തൃശൂര്ക്കാരന് സാജന് എന്ന തീക്കാറ്റ് സാജന് (21), മാന്ദാമംഗലം പുത്തന്‍പുരക്കല്‍ അഖില്‍ എന്ന കട്ടി വിഷ്ണു (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.മാപ്രാണത്ത് വെച്ച് ബൈക്കിനെ ഓവര്‍ടേക്ക് ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഭവത്തില്‍ കലാശിച്ചത്. കരുവന്നൂര്‍ ചെറിയപാലത്തിന് സമീപം ഇവര്‍ ബസ് തടയുകയും കണ്ടക്ടര്‍ വെള്ളാങ്ങല്ലൂര്‍ കോക്കാടന്‍ വീട്ടില്‍ ഗ്ലാഡിനെ കുത്തിപ്പരിക്കേല്പിക്കുകയുമായിരുന്നു.
Related Articles
അധികമുള്ള ജീവനക്കാരെ പിരിച്ചു വിടാനുള്ള നിര്‍ദേശം ലഭിച്ചിട്ടില്ല’: മന്ത്രി ആന്റണി രാജു
September 10, 2021 11:51 AM
Check Also
Close
-
ചന്ദ്രയാൻ 3 വിക്ഷേപണം വിജയകരംJuly 14, 2023 2:58 PM