കേരള സെന്റര്‍ ബാക്ക് അനസ് എടത്തൊടികയെ ജംഷദ്പൂര്‍ സൈന്‍ ചെയ്തേക്കും. താരം ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഐ എസ് എല്ലിലേക്ക് തിരികെയെത്തുന്നത്. ഈ കഴിഞ്ഞ സീസണില്‍ അനസിന് ഒരു ക്ലബും ഉണ്ടായിരുന്നില്ല. എ ടി കെയില്‍ നിന്ന് റിലീസായ ശേഷം ഇതുവരെ അനസ് ക്ലബ് ഫുട്ബോളില്‍ ഇറങ്ങിയിട്ടില്ല. 2018ല്‍ ആയിരുന്നു അനസ് മുമ്പ് ജംഷദ്പൂരില്‍ കളിച്ചത്.കേരള ബ്ലാസ്റ്റേഴ്സ് വന്നത് മുതല്‍ അനസിന്റെ കരിയര്‍ താഴോട്ടേക്ക് ആണ് സഞ്ചരിച്ചത്. കരിയര്‍ തിരികെ താളത്തില്‍ എത്തിക്കാന്‍ ആണ് അനസ് ഇപ്പോള്‍ ശ്രമിക്കുന്നത്. മുംബൈ, പൂനെ എഫ് സി, ഡെല്‍ഹി ഡൈനാമോസ്, മോഹന്‍ ബഗാന്, എന്നീ ക്ലബുകള്‍ക്ക് വേണ്ടിയും അനസ് മുമ്പ് കളിച്ചിട്ടുണ്ട്. ജംഷദ്പൂരുമായുള്ള കരാര്‍ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും ഉടന്‍ അന്തിമ തീരുമാനം ഉണ്ടാകും എന്നാണ് വാര്‍ത്തകള്‍.
Related Articles
വ്യോമസേന വിമാനം തകര്‍ന്ന് ആറ് സൈനികര്‍ മരിച്ചു
February 22, 2021 12:19 PM
Check Also
Close