ചെന്നൈ: സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കിയതിന് പിന്നാലെ സിഗററ്റിന് തീകൊളുത്തിയ 50കാരന് ഗുരുതരമായി പൊള്ളലേറ്റു. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കുന്നതിനിടെ ഏതാനും തുള്ളികള്‍ ഷര്‍ട്ടില്‍ വീണിരുന്നു. സിഗററ്റ് കത്തിക്കുന്നതിനിടെ അബദ്ധത്തില്‍ തീപ്പൊരി ഷര്‍ട്ടില്‍ വീണാണ് 50കാരന് പൊള്ളലേറ്റത്. ഷര്‍ട്ടില്‍ തീ ആളിപ്പടരുകയായിരുന്നു. കരച്ചില് കേട്ട് ഓടിക്കൂടിയ ബന്ധുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. മധ്യവയസ്ക്കന്റെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.ചെന്നൈ അശോക് നഗര്‍ റെസിഡന്സില് മരപ്പണിക്കാരനായ റൂബെനിനാണ് ശനിയാഴ്ച രാത്രി പൊാള്ളലേറ്റത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ റൂബെന്‍ സാനിറ്റൈസര്‍ ഉപയോഗിച്ച കൈ വൃത്തിയാക്കി. ഈസമയത്ത് ഏതാനും തുള്ളികള്‍ ഷര്‍ട്ടില്‍ വീണു. ഇക്കാര്യം ബന്ധുക്കള്‍ റൂബെന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
Related Articles
മക്കള്‍ നീതി മയ്യം 154 സീറ്റുകളില്‍ മത്സരിക്കുമെന്ന് കമല്ഹാസന്
March 9, 2021 11:54 AM
Check Also
Close