രാജ്യത്ത് ദിനംപ്രതി കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,46,786 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,66,10,481 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 2,624 പേരാണ് മരണപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണിത്. ഇതോടെ ആകെ മരണസംഖ്യ 1,89,544 ആയി. 24 മണിക്കൂറിനിടെ 2,19,838 പേര് രോഗമുക്തരായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 1,38,67,997 ആയി.
നിലവില്‍ ഇന്ത്യയില്‍ 25,52,940 സജീവ രോഗികളുണ്ട്. കഴിഞ്ഞ ദിവസം 3,32,730 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ 13,83,79,832 പേരാണ് ഇതുവരെ വാക്സിന് സ്വീകരിച്ചത്.