വെഞ്ഞാറമ്മൂട്: ശാന്തിഗിരി ആയുർവേദ & സിദ്ധ വൈദ്യശാലയുടെ സഹകരണത്തോടെ വെഞ്ഞാറമ്മൂട് വലിയകട്ടയ്ക്കലിൽ ആയുർവേദ & സിദ്ധ ഏജൻസി പ്രവർത്തനമാരംഭിച്ചു. ഇന്ന് രാവിലെ 11.00 മണിക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഏജൻസി ഉദ്ഘാടനംചെയ്തത്. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറിയുടെ ഓഫീസ് മാനേജർ ദേവിപ്രസാദിന്റെ മകൾ പാർവ്വതി ജി ദേവിപ്രസാദ് ആണ് ഏജൻസി. ഡയബറ്റിസ്, വാതരോഗങ്ങൾ, നടുവേദന, സ്പോണ്ടിലോസിസ്, ചർമ്മരോഗങ്ങൾ, സ്ത്രീരോഗങ്ങൾ, അമിതവണ്ണം, പൈൽസ്, ഉദരരോഗങ്ങൾ, അലർജി., ആസ്തമ എന്നിവയ്ക്ക് പ്രത്യേക പരിശോധനയും മരുന്നും നിർദ്ദേശിക്കുന്നതാണ്. സ്ത്രീജന്യ രോഗങ്ങൾക്ക് ഷീ ക്ലീനിക്കും ഉണ്ടായിരിക്കും. ആയുർവേദ സിദ്ധ ഡോക്ടറുടെ സേവനം എല്ലാദിവസവും ഉണ്ടായിരിക്കും. കൺസൾട്ടേഷനും വിവരങ്ങൾക്കും ബന്ധപ്പെടേണ്ട നമ്പർ : 860 68 76 587.
Related Articles
Adithyan Kiran’s fictional novella “The Odyssey” launched at New Delhi
July 5, 2023 3:19 PM
Check Also
Close
-
തൃശ്ശൂർ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾAugust 21, 2020 9:14 PM