KeralaLatest

വാക്​സിനേഷന്‍ ക്യാമ്പ് മഞ്​ജു വാര്യര്‍ ഉദ്​ഘാടനം ചെയ്​തു

“Manju”

കൊച്ചി: പട്ടിണിയുടെ അങ്ങേയറ്റത്താണ് സിനിമ വ്യവസായമെന്ന്​ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. പ്രത്യേക പാക്കേജ്​ അനുവദിക്കണമെന്ന്​ സര്‍ക്കാറിനോട്​ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇപ്പോഴെങ്കിലുമൊരു കൈത്താങ്ങ് കിട്ടിയില്ലെങ്കില്‍ തകര്‍ന്നു പോകുമെന്നും ഇടവേള ബാബു പറഞ്ഞു.

സീരിയലുകള്‍ക്ക്​ അനുമതി നല്‍കിയതുപോലെ നിയന്ത്രണം പാലിച്ച്‌ സിനിമാ ചിത്രീകരണം​ അനുവദിക്കണമെന്ന ആവശ്യം സംഘടന മുന്നോട്ടുവെക്കുന്നു. ഷൂട്ടിങിന് അനുമതി തേടുന്നതിന്‍റെ ഭാഗമായി അമ്മയിലെ അംഗങ്ങള്‍ക്ക് വാക്സിനേഷന്‍ നല്‍കി. ചലച്ചിത്ര പ്രവര്‍ത്തകര്‍ എല്ലാവരും വാക്സിന്‍ എടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതിന്‍റെ ഭാഗമായാണ് ‘അമ്മ’ വാക്സിനേഷന്‍ ക്യാമ്പ്​ നടത്തിയത്. വാക്​സിനേഷന്‍ ക്യാമ്പ് മഞ്​ജു വാര്യര്‍ ഉദ്​ഘാടനം ചെയ്​തു.

Related Articles

Back to top button