സേതുനാഥ് മലയാലപ്പുഴ
ഭോപ്പാൽ ആർ കെ ഡി എഫ് ഡന്റൽ കോളേജിലെ 45 ഓളം വിദ്യാർത്ഥികളാണ് കേരളത്തിലേക്ക് വരാനുള്ള സഹായം കാത്ത് കഴിയുന്നത്. ഭോപ്പാലിൽ കോവിഡ് ഭീഷിണി വളരെ കൂടുതലാണ്. നോർക്കയിൽ ഇവർ രജിസ്ട്രർ ചെയ്തിട്ടുണ്ട്.
എന്നാൽ തിരിച്ചു പോകുന്നത് സംബന്ധിച്ച് യാതൊരു അറിയിപ്പുമില്ല. ഹോസ്റ്റലിലെ അവസ്ഥയും പരിതാപകരമാണ്. നോർത്ത് ഇന്ത്യൻ സ്റ്റുഡൻസിനെ അവരരുടെ ഗവൺമന്റ് ഇടപ്പെട്ട് കൊണ്ടുപോയി. കേരള സ്റ്റുഡൻസിന്റ കാര്യത്തിൽ നടപടിയായില്ല.