ലക്നോ: ബിഹാറിനു പിന്നാലെ ഉത്തര്‍പ്രദേശിലും ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. ബല്ലിയ, ഗാസിപുര്‍ ജില്ലകളിലായി 45 ഓളം മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നതായാണ് കണ്ടെത്തിയത്. കോവിഡ് വൈറസ് രോഗികളുടെ മൃതദേഹങ്ങളാണ് ഇത്തരത്തില്‍ നദിയിലൂടെ ഒഴുക്കിവിടുന്നതെന്നാണ് സംശയിക്കുന്നത്.
പ്രദേശവാസികള്‍ വിളച്ചറിയച്ചതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ എത്തിയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. അതേസമയം, എത്ര മൃതദേഹങ്ങള്‍ ലഭിച്ചുവെന്നതില്‍ കണക്കുകള്‍ പുറത്തുവിടാതെ യുപി സര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയാണ്. ബിഹാറില്‍ നിന്നാണ് ഈ മൃതദേഹങ്ങള്‍ എത്തിയതെന്നാണ് യുപി പോലീസ് വ്യക്തമാക്കുന്നത്.