IndiaLatest

ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചേക്കും

“Manju”

ദുബായ്: ഇന്ത്യയില്‍നിന്നു നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇ ഏര്‍പ്പെടുത്തിയ വിലക്ക് ഈ മാസം അവസാനത്തോടെ പിന്‍വലിച്ചേക്കുമെന്നു ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍. ഏപ്രില്‍ 25 മുതലാണ് ഇന്ത്യയില്‍നിന്നു നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇ വിലക്കേര്‍പ്പെടുത്തിയത്.

യുഎഇ അധികൃതരുമായി ചര്‍ച്ച തുടരുകയാണെന്ന് കോണ്‍സല്‍ ജനറല്‍ അമന്‍ പുരി ദുബായില്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ഒക്ടോബര്‍ ഒന്നിന് എക്സ്പോ തുടങ്ങുമ്പോഴേക്കും യാത്രയുമായി ബന്ധപ്പെട്ട എല്ലാവിലക്കുകളും നീങ്ങുമെന്നും അമന്‍ പുരി പറഞ്ഞു. റസിഡന്‍സ് വീസയുള്ളവര്‍ക്കാകും ആദ്യ പരിഗണന. മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യക്കാരാണ് അവധിയിലെത്തിയശേഷം യുഎഇയിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയിരിക്കുന്നത്.

Related Articles

Back to top button