IndiaLatest

കോണ്‍ഗ്രസ്​ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജിതിന്‍ പ്രസാദ ബി.ജെ.പിയിലേക്ക്

“Manju”

ന്യൂഡല്‍ഹി: കോണ്‍​ഗ്രസ്​ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജിതിന്‍ പ്രസാദ ബി.ജെ.പിയിലേക്ക് . ഡല്‍ഹി ആസ്​ഥാനത്തെത്തിയാണ്​ അദ്ദേഹം ബി.ജെ.പിയില്‍ അംഗത്വം സ്വീകരിച്ചത് .ബി.ജെ.പിയില്‍ ചേരുന്നതിന്​ തൊട്ടുമുമ്പ്​ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ഷായുടെ വസതിയിലെത്തി അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു. കേന്ദ്രമന്ത്രി പീയുഷ്​ ഗോയലുമായി അദ്ദേഹം ഫോണില്‍ ചര്‍ച്ച നടത്തുകയും ചെയ്​തിരുന്നു.

ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എ.ഐ.സി.സിയുടെ ചുമതല വഹിച്ചിരുന്നതാണ്​ ജിതിന്‍ പ്രസാദ. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാറില്‍ സ്​റ്റീല്‍, പെട്രോളിയം, ​പ്രകൃതിവാതകം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായിരുന്നു.അതെ സമയം മികച്ച വ്യക്തികളിലൊരാള്‍ ബുധനാഴ്ച ഉച്ച ഒരു മണിയോടെ ഡല്‍ഹിയിലെ ആസ്​ഥാനത്തെത്തി ബി.ജെ.പിയില്‍ ചേരുമെന്ന്​ ബി.ജെ.പി എം.പിയും വക്താവുമായ അനില്‍ ബലൂനി ട്വീറ്റ്​ ചെയ്​തിരുന്നു.

യുപി – ​ കോണ്‍ഗ്രസിലെ ന​ട്ടെല്ലായിരുന്നു ജിതിന്‍ പ്രസാദ. 2022 ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെയാണ്​ ജിതിന്‍ പ്രസാദയുടെ ബി.ജെ.പിയിലേക്കുള്ള കൂട് മാറല്‍ . നേര​ത്തേ കോണ്‍ഗ്രസ്​ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്​ത്​ സോണിയ ഗാന്ധിക്ക്​ കത്തെഴുതിയ 23 കോണ്‍ഗ്രസ്​ നേതാക്കളില്‍ ജിതിന്‍ പ്രസാദയും ഉള്‍പ്പെടും.രാഹുല്‍ ഗാന്ധിയുടെ അടുത്ത സഹായിയായിരുന്നു ഇദ്ദേഹം.

Related Articles

Back to top button