തിരുവനന്തപുരം: ഫാസിസ്റ്റ് സര്‍ക്കാറിനെതിരെ ശബ്ദിച്ചതിന്റെ പേരില്‍ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട മുഴുവന്‍ രാഷ്ട്രീയ തടവുകാര്‍ക്കും അടിയന്തര ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് വിവിധ പ്രദേശങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി. “ജാമ്യമാണ് നീതി” എന്ന തലക്കെട്ടില്‍ നടന്ന പ്രതിഷേധ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രസിഡന്റ് ഹമീദ് വാണിയമ്പലം നിര്‍വഹിച്ചു. ഹിന്ദുത്വ ഭരണകൂടം കെട്ടിച്ചമച്ച കേസുകളുടെ പിന്‍ബലത്തിലാണ് ഭരണകൂടം അന്യായമായ അറസ്റ്റുകള്‍ നടത്തിയത്.കോവിഡ് കാലത്ത് അറസ്റ്റുചെയ്യപ്പെട്ട രാഷ്ട്രീയ തടവുകാര്‍ക്ക് ആവശ്യമായ ചികിത്സയോ പരിഗണനയോ നല്കാന് സര്‍ക്കാര്‍ തയാറാകുന്നില്ല. മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പനും ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ ഹാനി ബാബുവിനും ജെസ്യൂറ്റ് പാതിരി സ്റ്റാന്‍ സ്വാമിക്കും വിദഗ്ധ ചികിത്സ നല്കാന് കോടതി ഇടപെടേണ്ടി വന്ന സാഹചര്യമാണ് നിലവിലുള്ളത്. അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തികളുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കണം. ജയിലിലെ രാഷ്ട്രീയ തടവുകാര്‍ക്കെതിരെ ഭീകരമായ മനുഷ്യാവകാശലംഘനമാണ് സംഘ്പരിവാര്‍ സര്‍ക്കാര്‍ നടത്തുന്നതെന്നും ഇവര്‍ ഉന്നയിക്കുന്നു. .
Related Articles
Check Also
Close
-
കുവൈത്തിൽ മലയാളി മരണമടഞ്ഞു.May 29, 2020 7:25 AM