KeralaLatest

സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞ് സാമൂഹ്യ പ്രവര്‍ത്തക

“Manju”

ആലപ്പുഴ: ഭവന രഹിതരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച്‌ നല്‍കുന്ന സാമൂഹ്യ പ്രവര്‍ത്തക ഡോ. എംഎസ് സുനിലിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു.താന്‍ മുന്‍കൈയ്യെടുത്ത് നിര്‍മിച്ച 250 ാ മത്തെ വീടിന്റെ താക്കോല്‍ദാനത്തിന് എത്തിയ മുന്‍ എംപിയും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. പത്തനംതിട്ട കവിയൂരുളള ഒരു കുടുംബത്തിനാണ് വീട് നിര്‍മിച്ച്‌ നല്‍കിയത്. ഈ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കുന്നതിന് പല പ്രമുഖ വ്യക്തികളെയും ക്ഷണിച്ചു. ആര്‍ക്കും വലിയ താല്പര്യം തോന്നിയില്ല. എന്നാല്‍ ക്ഷണിച്ചപ്പോള്‍ തന്നെ ഈയൊരു ചെറിയ ചടങ്ങിലേക്ക് വരാമെന്ന് സമ്മതിക്കുകയും ചടങ്ങ് ധന്യമാക്കുകയും ചെയ്ത സുരേഷ് ഗോപിയോടുള്ള നന്ദി അറിയിക്കുന്നു. ഡോ. എംഎസ് സുനില്‍ കുറിച്ചത് ഇതായിരുന്നു.

Related Articles

Back to top button