ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭരണ കേന്ദ്രത്തിലേയ്ക്ക് നരേന്ദ്ര മോദി എത്തിയിട്ട് ഏഴു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. 2014ലാണു ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി എത്തിയത്. തന്റെ രണ്ടാം വരവിലും ശക്തവും ജനക്ഷേമപരമായ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തെ മുന്നോട്ട് നയിക്കുകയാണ്. ഈ അവസരത്തില്‍ സര്‍ക്കാറിനെ പുകഴ്ത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. സുരക്ഷ, പൊതുജനക്ഷേമം, പരിഷ്കാരങ്ങള്‍ എന്നിവയില്‍ ഈ കാലയളവില്‍ ഇന്ത്യ അത്ഭുത നേട്ടങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചുവെന്ന് അമിത് ഷാ പറഞ്ഞു. ഹിന്ദിയിലും ഇംഗ്ലീഷിലുമായുള്ള ട്വീറ്റുകളിലൂടെ യാണ് അമിത് ഷാ മോദി സര്‍ക്കാറിന്റെ പ്രവര്‍ത്തങ്ങളെ പുകഴ്ത്തിയത്.മോദി സര്‍ക്കാറിന്റെ നയങ്ങള്‍ പാവപ്പെട്ടവരെയും കര്‍ഷകരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും മുഖ്യധാരയിലേക്ക് ഉയര്‍ത്തി. മോദിയെന്ന കരുത്തുറ്റ നേതാവിന്റെ കീഴില്‍ ഇന്ത്യ ശക്തിയുള്ള രാജ്യമായെന്നും അമിത് ഷാ പറഞ്ഞു. ഏഴുവര്‍ഷമായി രാജ്യത്തെ ജനങ്ങള്‍ മോദിയിലുള്ള വിശ്വാസം തുടര്‍ച്ചയായി രേഖപ്പെടുത്തിയെന്നും എല്ലാ പ്രതിസന്ധികളെയും മോദിയുടെ നയകാഴ്ചപ്പാടുകളാല് മറികടക്കാന്‍ സാധിക്കുമെന്നും അമിത് ഷാ പറഞ്ഞു.
Related Articles
ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണ അര്‍ഥത്തില്‍ നടപ്പാക്കണമെന്ന് ഡി.ജി.പി
April 14, 2020 11:48 AM
Check Also
Close
-
സ്വകാര്യ സ്കൂളുകളില്‍ ഒക്ടോബര്‍ 31 മുതല്‍ റെഗുലര്‍ ക്ലാസുകള്‍October 9, 2021 4:12 PM