InternationalLatest

ബെന്‍ഫിക്കയ്‌ക്കെതിരേയും മെസ്സി കളിക്കില്ല

“Manju”

പാരിസ്: അര്‍ജന്റീന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ചാംപ്യന്‍സ് ലീഗിലെ ബെന്‍ഫിക്കയ്‌ക്കെതിരായ മല്‍സരത്തില്‍ കളിക്കില്ല.കണങ്കാലിന് പരിക്കേറ്റ മെസ്സിക്ക് വിശ്രമം ആവശ്യമാണെന്ന് പിഎസ്ജി അറിയിച്ചു. കഴിഞ്ഞ ആഴ്ച പിഎസ്ജിയുടെ ബെന്‍ഫിക്കയ്‌ക്കെതിരായ മല്‍സരത്തില്‍ താരത്തിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് താരം കളം വിട്ടിരുന്നു. രണ്ട് ദിവസം മുമ്പ് ഫ്രഞ്ച് ലീഗ് വണ്ണില്‍ റിംസിനെതിരായ മല്‍സരത്തിലും മെസ്സി കളിച്ചിരുന്നില്ല. നാളെ രാത്രിയാണ് പിഎസ്ജിയുടെ ബെന്‍ഫിക്കയ്‌ക്കെതിരായ മല്‍സരം. ആദ്യ മല്‍സരത്തില്‍ ബെന്‍ഫിക്ക പിഎസ്ജിയെ സമനിലയില്‍ പിടിച്ചിരുന്നു.

Related Articles

Back to top button