KeralaLatest

സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4410 രൂപയും പവന് 35,280 രൂപയുമാണ് ഇന്നത്തെ വില. വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. തുടര്‍ച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവില്‍ 22ന് സ്വര്‍ണ വില വര്‍ധിച്ചിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് ജൂണ്‍ മൂന്നിനും (പവന് 36,960 രൂപ) ഏറ്റവും കുറഞ്ഞ നിരക്ക് 21നു (പവന് 35,120) മായിരുന്നു രേഖപ്പെടുത്തിയത്

Related Articles

Back to top button