IndiaLatest

വാക്സീൻ വന്നശേഷം പൗരത്വ നിയമം; അമിത് ഷാ

“Manju”
പശ്ചിമ ബംഗാള്‍ : ബംഗാളിലെ ജനങ്ങൾക്കു മുഖ്യമന്ത്രി മമത ബാനർജിയോടു ദേഷ്യമാണെന്നു കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ.സംസ്ഥാനത്തു തന്റെ റോഡ് ഷോയിലെ വലിയ ജനപങ്കാളിത്തം ഇതിന്റെ സൂചനയാണ്. ജനം മാറ്റം ആഗ്രഹിക്കുന്നതായും ഷാപറഞ്ഞു. കോവിഡ് വാക്സീന്‍ വന്നശേഷം പൗരത്വനിയമം നടപ്പാക്കും. നിയമത്തിന്റെ ചട്ടങ്ങള്‍ പൂര്‍ണമായിട്ടില്ല. കോവിഡ് മൂലം നടപടികള്‍ നീണ്ടുപോയി. അവസരം നല്‍കിയാല്‍ അഞ്ചുവര്‍ഷം കൊണ്ടു സുവര്‍ണബംഗാള്‍ കെട്ടിപ്പടുക്കുമെന്നും ഷാ പറഞ്ഞു.‘എന്റെ ജീവിതത്തിൽ ഇതുപോലൊരു റോഡ് ഷോ കണ്ടിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയോടു ബംഗാളിനുള്ള സ്നേഹവും വിശ്വാസവുമാണിതു തെളിയിക്കുന്നത്. മമത ദീദിയോടു പൊതുജനങ്ങൾക്കുള്ള ദേഷ്യമാണു റോഡ് ഷോയിൽ കാണുന്നത്. ബംഗാളിലെ ജനത്തിനു മാറ്റം ആവശ്യമുണ്ട്. കേവലമൊരു മുഖ്യമന്ത്രി മാറുകയല്ല വേണ്ടത്. വികസനത്തിലും പുരോഗതിയിലും സംസ്ഥാനത്തിന് ആകെയുമുള്ള മാറ്റമാണു വേണ്ടത്. മോദിക്ക് ഒരു അവസരം തരൂ, സമൂലമായ മാറ്റം സൃഷ്ടിക്കാം’– ഷാ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് കുടുംബ പാർട്ടിയായി മാറിക്കഴിഞ്ഞെന്നു വാർത്താ സമ്മേളനത്തിൽ അമിത് ഷാ കുറ്റപ്പെടുത്തി.

Related Articles

Back to top button