ആദ്യകാലങ്ങളില്‍ മഹാമാരി സംഭവിച്ച കാലവും ഇപ്പോഴത്തെ മഹാമാരികളും ഇനിയുണ്ടാകാവുന്ന രോഗ കാലവും എന്താണെന്ന് ജ്യോതിഷ കണക്കുകള്‍ അവതരിപ്പിക്കുന്ന ജ്യോതിഷ ഗവേഷകന് അനില്‍ വെളിച്ചപ്പാട് ശ്രദ്ധേയനാകുന്നു.മഹാമാരി സംഭവിക്കുന്നത് എങ്ങനെയെന്ന വിഷയത്തില്‍ അദ്ദേഹത്തിന്റെ ‘ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം’ മാസങ്ങളായി അന്വേഷണത്തിലും ഗവേഷണത്തിലുമാണ്. അതിലൂടെ കണ്ടെത്തിയ കണക്കുകളും ജ്യോതിഷ ഗ്രഹസ്ഥിതികളും ആദ്യകാലത്തെ രോഗകാലവും ഇപ്പോഴത്തെ രോഗകാലവും ഇനിയുണ്ടാകുന്ന രോഗകാലവും തെളിവുകള്‍ സഹിതം നിരത്തുകയാണ്. വ്യാഴഗ്രഹം അതിവേഗത്തില്‍ അഥവാ അതിചാരത്തില്‍ സഞ്ചരിച്ച കാലങ്ങളിലൊക്കെയും ലോകത്ത് പലവിധ രോഗങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ വ്യാഴഗ്രഹത്തിന്റെ അതിചാരം മാത്രമല്ല, അതോടൊപ്പം മറ്റ് ഗ്രഹസ്ഥിതികള്‍ കൂടി ഒന്നിച്ച് വന്നാല്‍ മാത്രമേ ലോകത്ത് മഹാമാരി പടര്ന്നുപിടിക്കുകയുള്ളൂ എന്നാണ് ജ്യോതിഷ കണക്കുകള്‍ നിരത്തിയുള്ള അനില്‍ വെളിച്ചപ്പാടിന്റെ വെളിപ്പെടുത്തല്‍. അനില്‍ വെളിച്ചപ്പാടിന്റെ ജ്യോതിഷ കണ്ടെത്തലുകള്‍ വ്യാഴം അതിന്റെ അന്ത്യദ്രേക്കാണത്തില്‍ വരികയും ഒപ്പം വ്യാഴത്തിന്റെ സഞ്ചാരവേഗം ശരാശരി വേഗമായ മിനിറ്റില്‍ 777 കിലോമീറ്റര്‍ എന്നതില്‍ നിന്നും മാറി 1278 കിലോമീറ്ററിന് മീതേ വരുന്ന കാലഘട്ടങ്ങളില്‍ ലോകത്ത് മഹാമാരി പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. ഇതു സത്യമാണെന്ന് കണക്കുകള്‍ നിരത്തി അനില്‍ വെളിച്ചപ്പാട് ബോദ്ധ്യപ്പെടുത്തുന്നുമുണ്ട്.
Related Articles
പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ സേവനങ്ങള്‍ തടസപ്പെടും: എസ്.ബി.ഐ
June 5, 2021 4:36 PM
‘Gurudarshanam’ Resumes from today at 11 AM
June 27, 2022 7:23 AM
Check Also
Close
-
സംസ്ഥാനത്ത് ഇന്ന് 331 പേർക്ക് കൊറോണ; പരിശോധിച്ചത് 15,230 സാമ്പിളുകൾApril 2, 2022 7:18 PM