ന്യൂഡല്‍ഹി: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് പവാര്‍ പ്രധാനമന്ത്രിയെ കണ്ടത്. ഒരു മണിക്കൂറോളമായിരുന്നു കൂടിക്കാഴ്ച. ഇന്നലെ കേന്ദ്രമന്ത്രി പീയുഷ് ഗോയലും പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ശരദ് പവാര്‍ പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് കാരണം എന്‍സിപി വ്യക്തമാക്കിയിട്ടില്ല. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ പവാറിന്റെ പ്രതികരണം.
Related Articles
Check Also
Close
-
ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിയവരാകണം സന്ന്യാസിമാർ – ബിഷപ്പ് ഡോ.സാമുവൽ മാർ ഐറേനിയോസ്September 29, 2022 1:42 PM