ഡല്‍ഹി ; കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജൂലൈ 25 മുതല്‍ 27 വരെ ജമ്മു കശ്മീരും ലഡാക്കും സന്ദര്‍ശിക്കും. കാര്‍ഗില്‍ യുദ്ധസ്മാരകവും അദ്ദേഹം സന്ദര്‍ശിക്കും. രാഷ്ട്രപതിയുടെ പരിപാടികള്‍ സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല .രാഷ്ട്രപതിയുടെ സന്ദര്‍ശത്തോട് അനുബന്ധിച്ച് താഴ്വരയില് സുരക്ഷാ ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്.
ജൂലൈ 26നാണ് കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വിജയത്തിന്റെ 22-ാം വാര്‍ഷികം. ‘ഓപറേഷന് വിജയ്’ ദൗത്യത്തിലൂടെയാണ് 1999ല്‍ ഇന്ത്യന്‍ സൈന്യം പാകിസ്താനെ കാര്‍ഗില്‍ യുദ്ധത്തില്‍ പരാജയപ്പെടുത്തിയത്.