പൊതുജനാരോഗ്യ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ലോക മലയാളികള്‍ക്കുതന്നെ അഭിമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആധുനിക സൗകര്യങ്ങളോടെ വാഴക്കാട് നിര്‍മ്മിച്ച രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മികച്ച രീതിയില്‍ ശക്തിപ്പെത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. 2016 മുതല്‍ ആര്‍ദ്രം മിഷന്റെ ഭാഗമായി ഇത് നടപ്പിലാക്കി വരികയാണെന്നും വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം പോലുള്ള പദ്ധതികള്‍ ഈ ശ്രമത്തിനു കരുത്തുപകരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 50 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നടന്ന വിവിധ പരിപാടികളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
Related Articles
Check Also
Close
-
90,000 കടന്ന് മഹാരാഷ്ട്ര, തമിഴ്നാട്ടില്‍ 1685 പുതിയ രോഗികള്‍June 10, 2020 11:43 AM