IndiaLatest

90,000 കടന്ന് മഹാരാഷ്ട്ര, തമിഴ്നാട്ടില്‍ 1685 പുതിയ രോഗികള്‍

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും കുതിപ്പ് തുടരുന്നു. ഇന്നലെ 120 മരണവും 2259 പുതിയ കേസുകളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 90,787 ആയി. മരണം 3289. മുംബെയില്‍ മാത്രം 51,100 കേസുകളും 1760 മരണവും ഇതുവരെയുണ്ടായി. ഇന്നലെ 58 മരണവും, 1015 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു
തമിഴ്‌നാട്ടില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ രോഗികളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 1685 പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. 21 മരണം.ചെന്നൈയില്‍ മാത്രം 1243 പുതിയ രോഗികള്‍ ആകെ രോഗ ബാധിതര്‍ 34914.
രാജ്യത്ത് 2.74 ലക്ഷം കേസുകള്‍ :
• രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2.74 ലക്ഷം കടന്നു. മരണം 7550 പിന്നിട്ടു. 24 മണിക്കൂറിനിടെ രാജ്യത്ത് 9,987 പുതിയ രോഗികളും 336 മരണവും. 4785 പേര്‍ക്ക് 24 മണിക്കൂറിനിടെ രോഗമുക്തി. രോഗമുക്തി നിരക്ക് 48.47 ശതമാനം.
• ഉത്തര്‍പ്രദേശില്‍ 18 കൊവിഡ് മരണം കൂടി. ഒരു ദിവസത്തെ ഉയര്‍ന്ന മരണസംഖ്യ. 388 പുതിയ രോഗികളും സംസ്ഥാനത്തുണ്ടായി.
• ഗുജറാത്ത് 470 പുതിയ രോഗികളും 33 മരണവും. ആകെ കേസുകള്‍ 21,000 കടന്നു.
• പശ്ചിമബംഗാളില്‍ 372 പുതിയ രോഗികളും പത്തുമരണവും.
• ഡല്‍ഹി പൊലീസ് എസ്.ഐ കൊവിഡ് ബാധിച്ച്‌ മരിച്ചു. 59കാരനായ കരണ്‍ബീര്‍ ആണ് മരിച്ചത്.
ബി.എസ്.ഫ്, സി.ആര്‍.പി.എഫ് ആശുപത്രികളില്‍ റിട്ട.ജവാന്‍മാര്‍ക്കും ഡ്യൂട്ടിക്കിടെ വീരമൃത്യുവരിച്ചവരുടെ കുടുംബാഗങ്ങള്‍ക്കും കൊവിഡ് ചികിത്സ അനുവദിച്ചു.
• കൊവിഡ് സംശയത്തില്‍ ഹിമാചല്‍പ്രദേശില്‍ പൊലീസ് ആസ്ഥാനം അടച്ചു. ഡി.ജി.പി ഉള്‍പ്പെടെ 31 ഓഫീസര്‍മാര്‍ നിരീക്ഷണത്തില്‍.
• തെലുങ്കാനയ്ക്ക് പിന്നാലെ പുതുച്ചേരിയിലെയും പത്താംക്ലാസ് പരീക്ഷ ഒഴിവാക്കി. എല്ലാ കുട്ടികള്‍ക്കും അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം
• കൊവിഡ് കേസുകളുയരുന്ന പശ്ചാത്തലത്തില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത് നീട്ടാന്‍ മേഘാലയ സര്‍ക്കാര്‍ തീരുമാനിച്ചു
• മദ്ധ്യപ്രദേശിലെ ബര്‍വാഹയില്‍ സി.ഐ.എസ്.എഫ് ഹെഡ്‌കോണ്‍സ്റ്റബിള്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു
ഡല്‍ഹിയില്‍ രോഗമുക്തി കുറവ് :
കൊവിഡ് കേസുകളുയരുന്ന ഡല്‍ഹിയില്‍ രോഗമുക്തി നിരക്കിലും കുറവ്. 38 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണ നിരക്ക് 2.92 ശതമാനം. ഇത് ദേശീയ ശരാരിയെക്കാള്‍ കൂടുതലാണ്. ദേശീയ ശരാശരി 2.81 ആണ്.രോഗികളുടെ എണ്ണം ഉയരുന്നതിനാല്‍ ഡല്‍ഹിയില്‍ പ്രഗതിമൈതാനം, തല്‍ക്കട്ടോറ ഇന്‍ഡോര്‍ സ്‌റ്റേഡിയം, ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയം, എല്‍.എന്‍.ജെ.പി സ്റ്റേഡിയം എന്നിവ കൊവിഡ് ചികിത്സയ്ക്ക് സജ്ജമാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദ്ഗധ സമിതി നിര്‍ദ്ദേശിച്ചു.
കൊവിഡ് രോഗികളെ ചികിത്സിക്കാനായി ഡല്‍ഹിയില്‍ ജൂണ്‍ 15ന് 6,600 കിടക്കകള്‍ ആവശ്യമായി വരുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ജൂണ്‍ 30ന് 15000, ജൂലായ് 15ന് 33000, ജൂലായ് 31ന് 80,000 കിടക്കളും വേണ്ടിവരും.

Related Articles

Back to top button