ന്യൂഡല്‍ഹി: ഗുസ്തിതാരം വിനേഷ് ഫോഗട്ടിന് സസ്പെന്ഷന്. ടോക്യോയില്‍ ഒളിമ്പിക്സിനിടെയുണ്ടായ മോശം പെരുമാറ്റത്തിനാണ് സസ്പെന്ഷന്. മറ്റ് താരങ്ങള്‍ക്കൊപ്പം പരിശീലനത്തിനിറങ്ങാന്‍ വിനേഷ് മടികാണിച്ചുവെന്നതാണ് താരത്തിനെതിരെ ഉയര്‍ന്ന പ്രധാന ആക്ഷേപം. റെസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യയാണ് താരത്തിനെതിരെ നടപടിയെടുത്തത്.ഇതിനൊപ്പം ഒഫീഷ്യല്‍ സ്പോണ്‍സറുടെ പേരുള്ള ടീഷര്‍ട്ട് ഉപയോഗിക്കാനും വിനേഷ് തയാറായില്ല. പകരം നൈക്കിയുടെ ജേഴ്സി ധരിച്ചാണ് മത്സരത്തിനിറങ്ങിയത്. ഇതും വിനേഷിനെതിരെ നടപടിയെടുക്കാന്‍ കാരണമായി. ഇന്ത്യയുടെ മറ്റു ഗുസ്തി താരങ്ങളായ സോനം മാലിക്, അന്‍ഷു മാലിക്, സീമ ബിസ്ല എന്നിവര്‍ക്കൊപ്പം വിനേഷിന് ഗെയിംസ് വില്ലേജില്‍ റൂം അനുവദിച്ചിരുന്നു. എന്നാല്‍ കോവിഡ് വരുമെന്ന് ചൂണ്ടിക്കാട്ടി വിനേഷ് റും നിരസിക്കുകയായിരുന്നു.
Related Articles
ചാവക്കാട് കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികളെ കാണാതായി; ഒരാളുടെ മൃതദേഹം കിട്ടി
June 29, 2020 4:01 PM
Check Also
Close
-
ചെങ്ങറ സമരനായകന് ളാഹ ഗോപാലന് അന്തരിച്ചുSeptember 22, 2021 3:00 PM