ലോക അവയവദാന ദിനത്തില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മരണാനന്തര അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ടുനല്കി.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ സാറ വര്‍ഗീസ് മൃതസഞ്ജീവനി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ നോബിള്‍ ഗ്രേഷ്യസ് എന്നിവര്‍ ചേര്‍ന്ന് സമ്മതപത്രം ഏറ്റുവാങ്ങി.തുടര്‍ന്ന് അവയവം ദാനം ചെയ്യുന്നതിന് സമ്മതപത്രം നല്‍കിയവര്‍ക്ക് മൃതസഞ്ജീവനി നല്കുന്ന ഡോണര്‍ കാര്‍ഡ് ഗവര്‍ണര്‍ക്ക് കൈമാറി. മൃതസഞ്ജീവനി കോ ഓര്‍ഡിനേറ്റര്‍മാരായ പി വി അനീഷ്, എസ് എല്‍ വിനോദ് കുമാര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു
Related Articles
India proposes virtual talks for Indus Water Commission, Pakistan wants to meet at Attari border
August 10, 2020 9:19 AM
Check Also
Close
-
മാറ്റത്തിനൊരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് ടീംNovember 12, 2022 12:43 PM