InternationalLatest

കോവിഡ് കണക്കുകളില്‍ ശുഭസൂചന തുടരുന്നു

“Manju”

ജിദ്ദ: സൗദിയില്‍ കോവിഡ് കണക്കുകളില്‍ ശുഭസൂചന തുടരുന്നു. ഇന്ന് 681 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 1,447 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,37,374 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,20,358 ഉം ആയി. 10 രോഗികളാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 8,388 ആയി. കോവിഡ് ബാധിച്ചവരില്‍ നിലവില്‍ 8,628 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1,367 പേര്‍ ഗുരുതരാവസ്ഥയിലാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.83 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.56 ശതമാനവുമാണ്.

Related Articles

Check Also
Close
Back to top button