KeralaLatestThiruvananthapuram

സീറ്റ് ചര്‍ച്ച തുടങ്ങും മുമ്പ് മാണി സി കാപ്പന്‍ വിവാദമുണ്ടാക്കി- ജോസ് കെ മാണി.

“Manju”

കോട്ടയം: എല്‍.ഡി.എഫില്‍ സീറ്റ് ചര്‍ച്ച തുടങ്ങും മുമ്പ് മാണി സി കാപ്പന്‍ വിവാദമുണ്ടാക്കിയെന്ന് ജോസ് കെ മാണി. സീറ്റ് ചര്‍ച്ച ഇതുവരെ തുടങ്ങിയിട്ടില്ല. കാപ്പനുള്ള മറുപടി സി.പി.എം നേതൃത്വം കൊടുക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.

കേവലം ജില്ലാ പഞ്ചായത്ത് സീറ്റിന് വേണ്ടിയാണ് ഞങ്ങളെ മുന്നണിയില്‍ നിന്നും പുറത്താക്കിയത്. അത് ശരിയായ തീരുമാനമായിരുന്നില്ലെന്ന് കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പരാജയത്തോടെ അവര്‍ക്ക് ബോധ്യമായിരിക്കണം. ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Related Articles

Back to top button