KeralaLatest

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക്‌ ഓണസഹായം

“Manju”

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക്‌ കഴിഞ്ഞ ഓണക്കാലത്ത്‌ ലഭിച്ച സഹായം ഇത്തവണയുമുണ്ടാകുമെന്ന്‌ ധനമന്ത്രി ബാലഗോപാല്‍ . എല്ലാ തൊഴില്‍ മേഖലയിലും കഴിഞ്ഞതവണത്തെ സഹായമുണ്ടാകും. ഇതിന്‌ സാമ്പത്തികപ്രയാസം കാര്യമാക്കില്ലെന്നും ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്‌ക്ക്‌ മറുപടിയായി മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ വരുമാനം കഴിഞ്ഞവര്‍ഷം 33,000 കോടി രൂപ കുറഞ്ഞു. ഈവര്‍ഷവും കുറയാനാണ്‌ സാധ്യത. കോവിഡ്‌ പ്രതിസന്ധിയില്‍ രാജ്യത്ത്‌ സാധാരണക്കാരുടെ ഭക്ഷണത്തില്‍ 70 ശതമാനം കുറവുണ്ടായി. സംസ്ഥാനത്ത്‌ ഇതുണ്ടാകാതിരിക്കാനാണ്‌ സൗജന്യ ഭക്ഷ്യക്കിറ്റ്‌. കരാറുകാര്‍ക്ക്‌ 1484 കോടി കൊടുത്തു. ഭക്ഷ്യക്കിറ്റിലേക്ക്‌ ഉള്‍പ്പെടുത്തുകവഴി ഏലം, നെയ്യ്‌ ഉല്‍പ്പാദകരായ കര്‍ഷകര്‍ക്ക് പ്രയോജനമുണ്ടായി. കശുവണ്ടിപ്പരിപ്പിന്‌ വില ഉയര്‍ന്നത്‌ വ്യവസായത്തിന്‌ ഉണര്‍വേകും. കോവിഡ്‌ വാക്‌സിന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മികച്ചനിലയില്‍ മുന്നേറുന്നതായും ധനമന്ത്രി പറഞ്ഞു.

Related Articles

Check Also
Close
Back to top button