ArticleLatest

സത്യൻ അന്തരിച്ചിട്ട് അരനൂറ്റാണ്ടാവുന്നു

“Manju”

മഹാനടന്‍മാരുടെ പട്ടികയിലെ ആദ്യപേരുകാരനാണ് സത്യന്‍ നാൽപ്പതാം വയസ്സിൽ സിനിമയിൽ നായകനാവുക .ഏതാണ്ട് ഇരുപതു വര്ഷം നായകനായി തുടരുക കറുത്ത നിറവും അതിസുന്ദരമല്ലാത്ത ഒരു മുഖവും ആയിട്ടുകൂടി ഈ അത്ഭുതം സാധിതമാക്കിയ സത്യൻ എന്ന മഹാനടൻ

അതിഭാവുകത്വത്തിന്‍റെ പിടിയില്‍ കുടുങ്ങിയിരുന്ന മലയാളസിനിമയില്‍ സ്വാഭാവികാഭിനയത്തിന് തുടക്കം കുറിച്ച നടന്‍. തൊലിവെളുപ്പോ, നിറമോ ഉയരമോ ശബ്ദഗാംഭീര്യമോ ഒന്നുമില്ലാതെ അഭിനയമികവ് കൊണ്ടുമാത്രം മലയാളിയെ കീഴടക്കിയ നടന്‍. വെള്ളിത്തിരയെ വിസ്മയിപ്പിച്ച സത്യന്‍ വിടപറഞ്ഞിട്ട് 49 വർഷം കഴിയുന്നു..

രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം പെട്ടെന്ന് രോഗം വഷളായതിനെ തുടര്‍ന്ന് 1971 ജൂണ്‍ 15 -നു മദിരാശിയില്‍ അന്തരിച്ചു. അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ദേഹാസ്വാസ്ഥ്യം തോന്നിയപ്പോൾ സ്വയം കാറോടിച്ച് ആശുപത്രിയിൽ എത്തിയ സത്യൻ അവിടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. തിരുവനന്തപുരം എല്‍ എം എസ് കോമ്പൌണ്ടില്‍ അടക്കം ചെയ്തു.

1912 നവംബർ 9-ന് തെക്ക് തിരുവിതാംകൂറിലെ തിരുമലക്കടുത്തുള്ള ആരമട എന്ന ഗ്രാമത്തിൽ മാനുവലിന്റേയും ലില്ലി അമ്മയുടേയും ആദ്യ പുത്രനായിട്ടാണ് സത്യൻ ജനിച്ചത്..പഠനത്തില്‍ മിടുക്കനായിരുന്ന അദ്ദേഹം അന്നത്തെക്കാലത്തെ വിദ്വാന്‍…പരീക്ഷ പാസ്സായി. വീട്ടിലെ സാമ്പത്തിക ക്ലേശങ്ങളെ നേരിടാന്‍ ചെറുപ്പത്തിലേ ജോലിക്കിറങ്ങേണ്ടിവന്നു. അധ്..സത്യനിലുണ്ടായിരുന്നു. സത്യന്‍ നാടകത്തിലുടെയാണ് അഭിനയലോകത്തേയ്ക്ക് ചുവടുവച്ചത്. പിന്നീട് സിനിമയിലുമെതമെത്തി….

1950-70 കളില്‍ മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു. മറ്റു നായകനടന്മാരില്‍ നിന്ന്സത്യനെ വേര്‍തിരിച്ചു നിര്‍ത്തിയത് അദ്ദേഹത്തിന്റെ താരതമ്യേന നാടകീയതയില്ലാത്ത അഭിനയ ശൈലി ആയിരുന്നു .സിനിമയില്‍ എത്തുന്നതിനു മുന്‍പ് തികച്ചും വൈവിധ്യമുള്ള ഉദ്യോഗങ്ങളായിരുന്നു അദ്ദേഹത്തിന്. വിദ്വാന്‍ പരീക്ഷ ജയിച്ച ശേഷം സെന്റ്‌ ജോസഫ്‌സ് സ്കൂളിലെ അധ്യാപകനായി, പിന്നെ തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനായി , അതിനൊക്കെ ശേഷം 1941 –ല്‍ ഭാരത സേനയില്‍ ഭടനായി. മണിപ്പൂര്‍ , ബര്‍മ്മ , മലേഷ്യ എന്നിവിടങ്ങളില്‍ സേവനം പൂര്‍ത്തിയാക്കിയ ശേഷം തിരുവിതാംകൂര്‍ പോലീസില്‍ ഇന്‍സ്പെക്ടറായി ജോലിയില്‍ പ്രവേശിച്ചു.

പോലീസില്‍ ജോലി ചെയ്യുന്ന സമയത്ത് കലാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ധാരാളം നാടകങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. സബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരെ പരിചയപ്പെട്ടു. അക്കാലത്താണ് സിനിമയില്‍ അഭിനയിക്കാനുള്ള ആശ അദ്ദേഹത്തിനുണ്ടായത്‌. 1951 –ല്‍ കൌമുദി ചീഫ് എഡിറ്റര്‍ കെ ബാലകൃഷ്ണന്‍ നിര്‍മ്മിച്ച ത്യാഗസീമയില്‍ അഭിനയിച്ചെങ്കിലും ആ ചിത്രം പുറത്തിറങ്ങിയില്ല. സത്യന്‍ അഭിനയിച്ചു ആദ്യം പുറത്തിറങ്ങിയ ചിത്രം “ആത്മസഖി” (1952) ആയിരുന്നു

1954 –ല്‍ റിലീസായ “നീലക്കുയില്‍ ” എന്ന ചിത്രമാണ് സത്യനെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്‌. 1962 –ല്‍ ഭാഗ്യജാതകം എന്ന സിനിമയില്‍ ഡബിള്‍ റോളില്‍ അഭിനയിച്ചു. 1969 –ല്‍ കടല്‍പ്പാലം എന്ന ചിത്രത്തില്‍ അച്ഛനായും മകനായും ഡബിള്‍ റോളില്‍ മികച്ച അഭിനയം കാഴ്ച വച്ച് അദ്ദേഹം ആ വര്‍ഷത്തെ മികച്ച നടനുള്ള ആദ്യത്തെ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി.

തുടര്‍ന്ന് അഭിനയിച്ച 150 –ഓളം മലയാള ചലച്ചിത്രങ്ങളില്‍ അദ്ദേഹം പ്രേക്ഷകരുടെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന അനേകം കഥാപാത്രങ്ങളെ അഭ്രപാളികളില്‍ അവതരിപ്പിച്ചു.ഓടയില്‍നിന്നിലെ പപ്പു (1965), ചെമ്മീനിലെ പളനി (1965), അശ്വമേധത്തിലെ ഡോക്ടര്‍ (1967) തുടങ്ങി അനുഭവങ്ങള്‍ പാളിച്ചകള്‍ , വാഴ്വേ മായം , ഒരു പെണ്ണിന്റെ കഥ കണ്ണും കരളും, അമ്മയെക്കാണാൻ മണവാട്ടി, വിവാഹിത,യക്ഷി,സംഗമം കായംകുളം കൊച്ചുണ്ണി …. അഭിനയിച്ച ഒട്ടുമിക്ക കഥാപാത്രങ്ങളെയും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു സത്യന്‍

Related Articles

Back to top button