InternationalLatest
കുവൈത്തില്‍ നഴ്സ് അസുഖബാധിതയായി മരിച്ചു
കുവൈത്തില്‍ മലയാളി നഴ്സ് അസുഖബാധിതയായി മരിച്ചു.കോട്ടയം ആര്‍പ്പൂക്കര വില്ലുന്നി വിരുത്തി പറമ്പില്‍ റ്റിജി സിറിയക്കിന്റെ ഭാര്യ ആശ ടി. ജേക്കബ് (42) ആണ് മരിച്ചത്. മാസങ്ങളായി ചികിത്സയിലായിരുന്നു.വറ ഹോസ്പിറ്റലില്‍ ഓപറേഷന് തിയറ്റര്‍ വിഭാഗത്തില്‍ നഴ്സായിരുന്നു. എസ്.എം.സി.എ കുവൈത്ത് അബ്ബാസിയ ഏരിയ സോണ്‍ 4, മറിയം ത്രേസ്യ കുടുംബ യൂനിറ്റ് അംഗമായിരുന്നു. ആക്സിസ് ഇന്റര്‍നാഷനല്‍ കമ്പനിയിലെ ഐ.ടി വിഭാഗത്തില്‍ ഉദ്യോഗസ്ഥനാണ് ഭര്‍ത്താവ് റ്റിജി സിറിയക്. മക്കള്‍: ജോയല്‍, ജൂവല്‍.