IndiaLatest

ഇന്ത്യാ ടുഡേയുടെ ഗിരി അവാര്‍ഡ് കേരളത്തിന്

“Manju”

ന്യൂഡല്‍ഹി; ഇന്ത്യാ ടുഡേയുടെ ഈ വര്‍ഷത്തെ ഹെല്‍ത്ത് ഗിരി അവാര്‍ഡ് കേരളത്തിന്. രാജ്യത്തെ ഏറ്റവും മികച്ച കൊവിഡ് വാക്സിനേഷന്‍ ഡ്രൈവിനാണ് സംസ്ഥാനത്തിന് അവാര്‍ഡ് ലഭിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ടവ്യയില്‍ നിന്ന് കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ സൗരഭ് ജയിന്‍ പുരസ്കാരം ഏറ്റുവാങ്ങി. ഗുജറാത്തും കേരളത്തോടൊപ്പം പുരസ്കാരം പങ്കിട്ടു.
സംസ്ഥാനത്ത് 92 ശതമാനം പേരും നിലവിലെ മാനദണ്ഡമനുസരിച്ച്‌ ഒരു ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 41 ശതമാനം പേര്‍ രണ്ടു ഡോസ് വാക്സിനും എടുത്തിട്ടുണ്ട്. 45 വയസിനു മുകളിലുള്ള 97 ശതമാനം പേരും ഒരു ഡോസ് വാക്സിന്‍ എടുത്തവരാണ്. ഒക്ടോബര്‍ ഒന്നുവരെ 30 മില്യനിലധികം ഡോസുകള്‍ കേരളം നല്‍കിയിട്ടുണ്ട്.ഈ വര്‍ഷത്തെ ഹെല്‍ത്ത് ഗിരി അവാര്‍ഡ് നേടിയവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം പുരസ്കാര ജേതാക്കളെ അഭിനന്ദിച്ചത്.

Related Articles

Check Also
Close
Back to top button