India

ആഡംബര കാർ മോഷണ സംഘത്തലവനെ പിടികൂടി ഡൽഹി പോലീസ്

“Manju”

ന്യൂഡൽഹി: നിരവധി കാർ മോഷണങ്ങളിൽ ഉൾപ്പെട്ട പ്രതിയെ പിടികൂടി ഡൽഹി പോലീസ്. 110ഓളം വാഹന മോഷണങ്ങളിൽ ഉൾപ്പെട്ട സംഘത്തിന്റെ തലവനാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. പ്രതിയുടെ പക്കൽ നിന്നും എട്ട് കാറുകൾ പോലീസ് കണ്ടെടുത്തു.

നീരജ് ശർമ്മ എന്നയാളാണ് പോലീസ് പിടിയിലായത്. സർക്കാർ എന്ന് അറിയപ്പെടുന്ന കാർ മോഷണ സംഘത്തിന്റെ തലവനാണ് പ്രതി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, സംഘം ഡൽഹിയിൽ നിന്നും നൂറിലധികം കാറുകൾ മോഷ്ടിച്ചിട്ടുണ്ട്. മാർക്കറ്റുകളിലും മറ്റും പാർക്ക് ചെയ്തിട്ടുള്ള ആഡംബര വാഹനങ്ങളാണ് സംഘത്തിലുള്ളവർ കൂടുതലും മോഷ്ടിച്ചിരുന്നത്.

മോഷ്ടിച്ച വാഹനങ്ങൾ 48 മണിക്കൂറിനുള്ളിൽ അസം മണിപ്പൂർ ഉൾപ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് സംഘം കടത്തും. പിടികൂടിയ എട്ട് കാറുകളിൽ ആറെണ്ണം മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്.

യഥാർത്ഥ പേര് നീരജ് ശർമ്മ എന്നാണെങ്കിലും രാജ്കുമാർ, വിനയ്, സർക്കാർ എന്നീ വ്യാജപേരുകളിലാണ് ഇയാൾ മോഷ്ടിച്ച വാഹനങ്ങൾ കച്ചവടം ചെയ്തിരുന്നത്. 2015 മുതൽ വാഹനമോഷണങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും പ്രതി പോലീസിനോട് പറഞ്ഞു. ഇയാളുടെ സംഘത്തിലെ രണ്ട് പേർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Related Articles

Check Also
Close
  • ….
Back to top button