IndiaLatest

മാര്‍ക്കറ്റില്‍ ഒരു മണിക്കൂര്‍ ചെലവിടാന്‍ അഞ്ച് രൂപ

“Manju”

മുംബൈ: രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലാണ്. ദിനംപ്രതി സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണവും മരണ നിരക്കും കൂടിവരികയാണ്. ഇത് മറികടക്കാനുള്ള കഠിന പരിശ്രമത്തിലാണ് സര്‍ക്കാര്‍. നാസിക്കില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ മാര്‍ക്കറ്റുകളിലേക്ക് പ്രവേശന ഫീസ് ഏര്‍പ്പെടുത്തിരിക്കുകയാണ് പോലീസ്.

മാര്‍ക്കറ്റില്‍ ഒരു മണിക്കൂര്‍ ചെലവഴിക്കുന്നതിന് അഞ്ച് രൂപയാണ് ഫീസ് ഈടാക്കുന്നത്. സമ്പൂര്‍ണ ലോക്ഡൗണിലേക്ക് പോകുന്നത് ഒഴിവാക്കാനാണ് ഈ നീക്കമെന്ന് പോലീസ് കമ്മീഷണര്‍ ദീപക് പാണ്ഡെ പറഞ്ഞു. കൊറോണ നിയന്ത്രണത്തില്‍ വീഴ്ച വരുത്തിയതാണ് രോഗവ്യാപനം കൂടാനിടയാക്കിയത്. ഇന്നലെ മാത്രം മഹാരാഷ്ട്രയില്‍ 27,918 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കൊറോണ പരിശോധനയ്ക്കായി സ്വയം മുന്നോട്ട് വരണമെന്ന് സംസ്ഥാനത്തെ ആരോഗ്യ മന്ത്രി രാജേഷ് ടൊപ്പെ ജനങ്ങളോട് പറഞ്ഞു. പലപ്പോഴും അതീവ ഗുരുതരാവസ്ഥയിലാണ് ആളുകള്‍ ആശുപത്രിയിലെത്തുന്നത്. ഇതുമൂലം ഐസിയുവും ഓക്‌സിജന്‍ ബെഡുകളും അതിവേഗം നിറയുകയാണ്. കൂടാതെ ഇത് മരണ നിരക്ക് കൂട്ടാനും ഇടയാക്കുന്നുവെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു.

 

Related Articles

Back to top button