![](https://i0.wp.com/santhigirinews.org/wp-content/uploads/2021/10/8-32.jpg?resize=780%2C470&ssl=1)
തിരുവനന്തപുരം : സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും മറ്റ് പ്രകൃതിക്ഷോഭങ്ങളിലും വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാം. വിളനാശം സംബന്ധിച്ച വിവരങ്ങള്‍ എത്രയും പെട്ടെന്ന് കൃഷിഭവനുകളില്‍ അറിയിക്കണം. നഷ്ടപരിഹാരത്തിന് AIMS വെബ് പോര്‍ട്ടല്‍ ( www.aims.kerala.gov.in) മുഖേന ഓണ്‍ ലൈനായാണ് അപേക്ഷിക്കേണ്ടത്.