KeralaLatest

കേരള വോളിബാള്‍ ടീം മുന്‍ ക്യാപ്​റ്റന്‍ ഡാനിക്കുട്ടി ഡേവിഡ്​ അന്തരിച്ചു

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കേരള വോളിബാള്‍ ടീം മുന്‍ ക്യാപ്​റ്റന്‍ ഡാനിക്കുട്ടി ഡേവിഡ്​ അന്തരിച്ചു. പത്തനംതിട്ട മല്ലശ്ശേരി സ്വദേശിയാണ്​. കരള്‍ രോഗ ബാധിതനായി രണ്ടാഴ്​ചയായി തിരുവല്ല ബിലീവേഴ്​സ്​ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 80കളിലും 90 കളുടെ തുടക്കത്തിലും കേരള വോളിബാളില്‍ നിറഞ്ഞിരുന്ന താരമായിരുന്നു ഡാനിക്കുട്ടി ഡേവിഡ്. ടൈറ്റാനിയത്തിനും കേരളത്തിനും വേണ്ടി പലവട്ടം ജേഴ്സിയണിഞ്ഞു. കോഴഞ്ചേരി സെന്റ് തോമസ്​ കോളജ്​ ടീമിലൂടെയായിരുന്നു വോളിബാള്‍ ജീവിതത്തി​​ന്റെ തുടക്കം. ദേശീയ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ 11 തവണ കളിച്ചു.

Related Articles

Back to top button