IndiaLatest

മികച്ച ‘സുസ്ഥിര നഗര ഗതാഗത അവാര്‍ഡ്’ കേരളത്തിന്

“Manju”

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള ‘സിറ്റി വിത്ത് ദി മോസ്റ്റ് സസ്റ്റെയിനബിള്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം’ അവാര്‍ഡ് കേരളത്തിന്.മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.
നഗര ഗതാഗത മേഖലയിലെ മികവിന് കേന്ദ്ര സര്‍ക്കാരിന്റെ ഭവനനഗരകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്.വിവിധ ഗതാഗത സൗകര്യങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് സംയോജിപ്പിച്ച കൊച്ചി ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്കിന്റെ രൂപീകരണം പുരസ്‌കാരം ലഭിക്കുന്നതിന് സഹായകരമായെന്നും മന്ത്രി പറഞ്ഞു.
കൊച്ചി മെട്രോ, വാട്ടര്‍മെട്രോ, ഇമൊബിലിറ്റി തുടങ്ങിയ സംവിധാനങ്ങളിലൂടെ കൊച്ചി നഗരത്തിലെ ഗതാഗത സൗകര്യം വര്‍ധിപ്പിക്കുവാന്‍ നടപ്പിലാക്കിയ പദ്ധതികള്‍ കണക്കിലെടുത്താണ് പുരസ്‌കാരം ലഭിച്ചത്.
ഒക്ടോബര്‍ 29ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഹൗസിങ്ങ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്‌സ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി അവാര്‍ഡ് വിതരണം ചെയ്യും.

Related Articles

Back to top button