കൊച്ചി: ജില്ല പഞ്ചായത്ത്, കടമക്കുടി ഗ്രാമപഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന കടമക്കുടി വില്ലേജ് ഫെസ്റ്റിന് തുടക്കമായി.ഹൈബി ഈഡന് എം.പി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിലൂടെ കടമക്കുടിയിലെ ടൂറിസം സാധ്യതകള്‍ ലോകസഞ്ചാരികള്‍ക്ക് മുന്നിലെത്തുമെന്നും അതുവഴി ഈ പ്രദേശം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാകുമെന്നും എം.പി പറഞ്ഞു.എറണാകുളം രാജഗിരി കോളജിലെ വിദ്യാര്‍ഥികളും എം.പിയും പൊക്കാളി കൊയ്ത്തില്‍ പങ്കാളികളായി. ജൈവകര്‍ഷകര്‍, അക്വഫാം ഉടമകള്‍, വില്ലേജ് ടൂര്‍ ഓപറേറ്റര്‍മാര്‍ എന്നിവരാണ് കടമക്കുടി വില്ലേജ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവല്‍ ലോഗോ പ്രകാശനം ചെയ്തു. വരും ദിവസങ്ങളില്‍ മറ്റു കോളജ് വിദ്യാര്‍ഥികളും കൊയ്ത്തുത്സവത്തില്‍ പങ്കെടുക്കും. നാല് ദിവസമായി നടക്കുന്ന ഫെസ്റ്റില്‍ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത് .
Related Articles
മലപ്പുറത്ത് കോവിഡ് വാക്സിന് ആദ്യഘട്ടത്തില്‍ കാല്‍ലക്ഷം പേര്‍ക്ക്
January 8, 2021 3:42 PM
Check Also
Close
-
സംവിധായകന് വിഷ്ണു മോഹന്‍ വിവാഹിതനാവുന്നുMarch 23, 2023 4:20 PM