ആലുവ: പ്രശസ്ത കവി എന്‍.കെ. ദേശം എണ്‍പത്തിയഞ്ചിന്റെ നിറവിലേക്ക്. ഞായറാഴ്ച അദ്ദേഹത്തിന് 85 വയസ് തികയും. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ആഘോഷങ്ങള്‍ ഒഴിവാക്കിയിരിക്കുകയാണ്. എങ്കിലും, കവിയുടെ നാളിതുവരെയുള്ള തെരഞ്ഞെടുത്ത കവിതകള്‍ ചേര്‍ത്ത് വള്ളത്തോള്‍ വിദ്യാപീഠം പ്രസിദ്ധീകരിച്ച് നാഷനല്‍ ബുക് സ്റ്റാള്‍ വിതരണം ചെയ്യുന്ന “ദേശികം” എന്ന സമ്ബൂര്‍ണ്ണ കവിത സമാഹാരം പുറത്തിറങ്ങും. അങ്കമാലി കോതകുളങ്ങരയിലുള്ള എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് രണ്ടുമണിക്ക് ആരംഭിക്കുന്ന ചടങ്ങില്‍ നോവലിസ്റ്റ് സേതു കഥാകാരന് സുഭാഷ് ചന്ദ്രന് നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹിക്കും.
Related Articles
പ്രവാസികളെ രണ്ടുഘട്ടമായി നാട്ടിലെത്തിക്കും; വിമാന സര്‍വീസുകള്‍ വീണ്ടും ജൂണില്‍ തുടങ്ങും
April 30, 2020 3:35 PM
Check Also
Close
-
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കായി ബിരിയാണി ചലഞ്ച്June 10, 2020 3:32 PM