KeralaLatestThiruvananthapuram

പോത്തൻകോട് ക്ഷീരോൽപാദക സഹകരണ സംഘം

“Manju”

പോത്തൻകോട് ക്ഷീരോൽപാദന സഹകരണ സംഘം ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുജയ് കുമാർ നിർവഹിച്ചു. നേതാജി പുരം അജിത്ത് അധ്യക്ഷനായിരുന്നു. കൊച്ചു കൃഷ്ണൻ നായർ വീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ജയകുമാർ പോത്തൻകോട് ബ്ലോക്ക് ക്ഷീര വികസന ഓഫീസ് രാജേഷ്, എം ബാലമുരളി, ബിന്ദു ബാബുരാജ്, എം എ ഷുക്കൂർ, എസ് ലാൽ കുമാർ എന്നിവർ സംസാരിച്ചു. ഇവിടെനിന്നും ഗുണമേന്മയേറിയ പാലും പാലുൽപ്പന്നങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാകും. വാവർ അമ്പലം പുലി വീട് നേതാജി പുരം മേഖലയിലെ ക്ഷീര കർഷകർക്കു ആശ്വാസമാകുന്ന നടപടിയാണ് സംഘത്തിന്റെ രൂപീകരണം.

കഴിഞ്ഞ കുറച്ചുവർഷങ്ങളായി പ്രവർത്തനം നിലച്ച മുടങ്ങിക്കിടന്നിരുന്ന സൊസൈറ്റി നേതാജി പുരം അജിത്ത് ചെയർമാനായും കൊച്ചു കൃഷ്ണൻ നായർ കൺവീനറായും എസ് ലാൽ കുമാർ അടങ്ങുന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി തുടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും

Related Articles

Back to top button