കോട്ടയം: കോട്ടയം എരുമേലിയില്‍ ഉരുള്‍പൊട്ടല്‍. കീരിത്തോട് പാറക്കടവ് മേഖലയില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് ഉരുള്‍പൊട്ടിയത്. അപകടത്തില്‍ ആളപായമില്ല. വലിയ ശബ്ദം കേട്ട് ആളുകള്‍ ഓടിമാറിയതിനാലാണ് വലിയ അപകടം ഒഴിവായത്. ശബരിമല വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണിത്. അപകടാവസ്ഥയിലുള്ള വീടുകളില്‍ കഴിയുന്നവരെ മാറ്റിപ്പാര്‍പ്പിച്ചു വരുകയാണ്. കോട്ടയത്തെ മലയോര മേഖലയില്‍ രാത്രി മുതല്‍ ശക്തമായ മഴ പെയ്തെങ്കിലും ഇപ്പോള്‍ മഴ മാറിനില്‍ക്കുന്ന സാഹചര്യമാണ്.
Related Articles
Check Also
Close
-
“மக்கள் நலம்” மருத்துவக் குழு சென்னைக்குப் புறப்பட்டது.January 2, 2024 5:42 PM