IndiaLatest

ഷാരൂഖിനെ ആശ്വസിപ്പിക്കാൻ കൂടുതൽ താരങ്ങൾ

“Manju”

മുംബൈ: ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാന് ശേഷം ആര്യൻ ഖാന് പിന്തുണയുമായെത്തിയത് സഹോദരി അൽവീര ഖാൻ. ലഹരി കേസിൽ അറസ്റ്റിലായതിനെ തുടർന്ന് എൻസിബിയുടെ കസ്റ്റഡിയിൽ കഴിയുന്ന ആര്യൻ ഖാന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സൽമാന്റെ സഹോദരി ഇന്ന് ഷാരൂഖാന്റെ വസതിയിലെത്തി.
ഷാരൂഖിന്റെ മുംബൈയിലുള്ള വീട്ടിലാണ് അൽവീര ഖാൻ എത്തിയത്. ആര്യന്റെ അറസ്റ്റിന് പിന്നാലെ ഞായറാഴ്ച രാത്രിയായിരുന്നു സൽമാൻ ഖാൻ ഷാരൂഖിന് അരികിലെത്തിയത്. മുംബൈയിലെ മന്നത്തിലുള്ള വീട്ടിൽ സൽമാൻ സന്ദർശിച്ച് മടങ്ങി. ലഹരി പാർട്ടിയും തുടർന്നുണ്ടായ അറസ്റ്റും ചർച്ചയായതോടെ നിരവധി താരങ്ങളാണ് ഷാരൂഖിന് പിന്തുണയുമായെത്തുന്നത്.
സുനിൽ ഷെട്ടി, പൂജാ ബട്ട്, സുചിത്ര കൃഷ്ണമൂർത്തി, ഹൻസാൽ മെഹ്ത എന്നിവർ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. ക്രൂയിസ് കപ്പലിൽ നടന്ന സംഗീത പാർട്ടിയിൽ എൻസിബി നടത്തിയ റെയ്ഡിലാണ് ഷാരൂഖ് ഖാന്റെ മകൻ ആര്യനുൾപ്പെടെ എട്ട് പേർ കസ്റ്റഡിയിലായത്. ഇന്ന് കോടതിയിൽ ഹാജരായ ആര്യന്റെ ജാമ്യാപേക്ഷ മുംബൈ സിറ്റി കോടതി തള്ളുകയും കസ്റ്റഡി കാലാവധി എഴ് വരെ നീട്ടുകയും ചെയ്തിരുന്നു.

Related Articles

Back to top button