IndiaLatest

ഭാര്യയ്ക്കായി താജ് മഹലൊരുക്കി യുവാവ്

“Manju”

ബുര്‍ഹാര്‍പൂര്‍ ; ഭാര്യയ്ക്കായി താജ് മഹലൊരുക്കി യുവാവ്. മധ്യപ്രദേശിലെ ബുര്‍ഹാര്‍പൂറിലാണ് ആനന്ദ് ചോക്സേ എന്ന യുവാവ് ഭാര്യയ്ക്കായി താജ് മഹലിന്റെ മാതൃകയില്‍ സൗധം നിര്‍മ്മിച്ചത്. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി യമുനാ തീരത്ത് താജ്മഹല്‍ നിര്‍മ്മിച്ചപ്പോള്‍ ബുര്‍ഹാന്‍പൂറിലാണ് മറ്റൊരു സൗധം പണി കഴിപ്പിച്ചത്.

വിദ്യാഭ്യാസ മേഖലയിലാണ് ആനന്ദ് ചോക്സേ പ്രവര്‍ത്തിക്കുന്നത്. അതെ സമയം മുംതാസ് മഹല്‍ മരണത്തിന് കീഴടങ്ങിയ നഗരം കൂടിയാണ് ബുര്‍ഹാന്‍പൂര്‍. മൂന്ന് വര്‍ഷമെടുത്താണ് താജ്മഹലിന്റെ രൂപത്തിലുള്ള വീട് ആനന്ദ് ചോക്സേ നിര്‍മ്മിച്ചത്. താജ്മഹലിനേക്കുറിച്ച്‌ വിശദമായി പഠിച്ച ശേഷമായിരുന്നു അതേ രൂപത്തില്‍ നാല് കിടപ്പുമുറികളോട് കൂടിയ വീട് നിര്‍മ്മിച്ചതെന്നാണ് എന്‍ജിനീയര്‍ വ്യക്തമാക്കുന്നു.

പശ്ചിമ ബംഗാളില്‍ നിന്നും ഇന്‍ഡോറില്‍ നിന്നുമുള്ള വിദഗ്ധരാണ് ബുര്‍ഹാന്‍പൂറില്‍ താജ്മഹലൊരുക്കാന്‍ സഹായിച്ചത്. വീടിനകത്തുള്ള കൊത്തുപണികള്‍ പൂര്‍ത്തിയാക്കിയത് ഇവരാണ്. 29 അടി ഉയരത്തിലാണ് വീടിന്റെ മുകളില്‍ താഴികക്കുടം ഒരുക്കിയിട്ടുള്ളത്.

മധ്യപ്രദേശിലെ ‘മിനി താജ്മഹല്‍ ‘ സന്ദര്‍ശിക്കാന്‍ നിരവധിപ്പേരാണ് എത്തുന്നത്. ഷാജഹാന്‍ ചക്രവര്‍ത്തി 22 വര്‍ഷത്തിലധികം സമയം എടുത്താണ് യമുനാ തീരത്ത് താജ്മഹല്‍ നിര്‍മ്മിച്ചത്. ലോകമഹാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ 1983 ല്‍ യുനെസ്കോയും പൈതൃക സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരുന്നു.

Related Articles

Check Also
Close
Back to top button