KeralaLatestThiruvananthapuram
പൊന്മുടി വിനോദസഞ്ചാരകേന്ദ്രം ബുധനാഴ്ച തുറക്കും
പൊന്മുടി വിനോദസഞ്ചാരകേന്ദ്രം ബുധനാഴ്ച തുറക്കും. കോവിഡും കനത്തമഴയില്‍ റോഡ് തകര്‍ന്നതും മൂലം ഏറെ നാളുകളായി അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കൂടിയ ജില്ലാ വികസന സമിതിയിലാണ് പൊന്മുടിയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ തീരുമാനമായത്. സമുദ്രനിരപ്പില്‍ നിന്നും 610 മീറ്റര്‍ ഉയരത്തിലുള്ള പൊന്മുടി സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണിവിടെ.
ക്രിസ്മസ് അവധിയ്ക്ക് തുറക്കണമെന്ന ആവശ്യമുയര്‍ന്നെങ്കിലും നടന്നില്ല. ജില്ലാ കലക്ടറുടെ നിര്‍ദേശമനുസരിച്ച് റൂറല്‍ ജില്ലാ പോലീസ് സൂപ്രണ്ടും ഡി.എഫ്.ഒ യും തഹസില്‍ദാറും നേരിട്ട് സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അപകടാവസ്ഥയിലുള്ള റോഡിന്റെ ഭാഗത്ത് പ്രത്യേക കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതുവര്‍ഷത്തില്‍ ഇനി പൊന്മുടി യാത്ര ആഘോഷമാക്കാം.