IndiaKeralaLatest

പി.സി.ജോര്‍ജിനെ അട്ടിമറിച്ച്‌ സെബാസ്റ്റിയന്‍ കുളത്തിങ്കലിന് വിജയം

“Manju”

കോട്ടയം: പൂഞ്ഞാറില്‍ ചരിത്രം വഴിമാറുന്നു. കേരള രാഷ്ട്രീയത്തിലെ ഒറ്റയാന്‍ പി.സി ജോര്‍ജ് രാഷ്ട്രീയ കരിയറിലെ രണ്ടാമത്തെ തോല്‍വി ഏറ്റുവാങ്ങി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജനതാദളിലെ എന്‍.എം ജോസഫിനോട് 1500 ഓളം വോട്ടുകള്‍ക്ക് തോറ്റ പി.സി ജോര്‍ജ് ഇത്തവണ കേരള കോണ്‍ഗ്രസ് എമ്മിലെ സെബാസ്റ്റിയന്‍ കുളത്തിങ്കലിനോട് 11,404 വോട്ടുകള്‍ക്ക് തോറ്റൂ.
ഇടത് തരംഗത്തിനൊപ്പം മുസ്ലീം സമുദായത്തിന്റെ എതിര്‍പ്പുമാണ് പി.സി ജോര്‍ജിന് തിരിച്ചടിയായത്. ബി.ജെ.പിക്കൊപ്പം പോയതും ലൗവ് ജിഹാദ് ഉയര്‍ത്തിയതും മുസ്ലീം സമുദായത്തെ പ്രകോപിച്ചിരുന്നു. 2006ല്‍മൂന്നു മുന്നണികളെയും തകര്‍ത്ത് 26,000 ഓളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചതാണ് ജോര്‍ജ്.
ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി, തീക്കോയി, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര മണ്ഡലങ്ങളില്‍ പിന്നില്‍ പോകുമെങ്കിലും മറ്റു പഞ്ചായത്തുകള്‍ തന്നെ പിന്തുണയ്ക്കുമെന്ന വിശ്വാസം ജോര്‍ജിനുണ്ടായിരുന്നു. എന്നാല്‍ പാറത്തോട്, മുണ്ടക്കയം പഞ്ചായത്തുകള്‍ ജോര്‍ജിനെ കൈവിടുകയായിരുന്നു.

Related Articles

Back to top button