സുഡാന് പ്രധാനമന്ത്രി അബ്ദല്ല ഹംദോക്ക് രാജിവച്ചു
ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സുഡാന് പ്രധാനമന്ത്രി അബ്ദല്ല ഹംദോക്ക് രാജിവച്ചു. സൈന്യം പൂര്‍ണമായും പിന്മാറണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം നടന്ന പ്രതിഷേധത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടിരുന്നു. ഒക്ടോബര്‍ 25നാണ് സൈന്യം സര്‍ക്കാരിനെ പിരിച്ചുവിട്ട് അധികാരം പിടിച്ചെടുത്തത്. അന്നു മുതല്‍ ഹംദോക്ക് വീട്ടുതടങ്കലിലായിരുന്നു.
സൈനിക നടപടിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. പിന്നീട് സൈനിക മേധാവി ജനറല്‍ അബ്ദുല്‍ ഫത്താഹുമായുള്ള ധാരണയില്‍ ഹംദോക്ക് വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തുകയായിരുന്നു. രാജ്യം ദുരന്തത്തിലേക്ക് വഴുതിവീഴുന്നതില്‍ നിന്ന് തടയാന്‍ താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ സമവായശ്രമങ്ങളെല്ലാം പരാജയപ്പെട്ടുവെന്നും ഹംദോക്ക് പറഞ്ഞു.