IndiaLatest

ജവാദ് ; ഒഡിഷയില്‍ വ്യാപക മഴ

“Manju”

ജവാദ് ചുഴലിക്കാറ്റ് കരയിലേക്ക് അടുത്തതോടെ ഒഡിഷയില്‍ വ്യാപക മഴ. ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കുദിശയിലേക്ക് സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് നിലവില്‍ പുരിയില്‍ നിന്ന് 120 കിലോമീറ്റര്‍ മാത്രം അകലെയാണ്.
കരതൊടുമ്ബോള്‍ കൂടുതല്‍ ദുര്‍ബലമാകുമെന്നാണ് പ്രവചനം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഞായറാഴ്ച കനത്ത മഴ പെയ്തു. ഗന്‍ജാം, ഖുര്‍ദ, പുരി, കേന്ദ്രപ്പാറ തുടങ്ങിയിടങ്ങളിലായിരുന്നു കൂടുതല്‍ മഴ. മുന്‍കരുതലായി പുരിയിലെ കടല്‍തീരങ്ങളില്‍ നിന്ന് ആളുകളെയൊഴിപ്പിച്ചു. മത്സ്യത്തൊഴിലാളികളോട് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

Related Articles

Back to top button