അഖിൽ ജെ എൽ
കണ്ണൂര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരുന്ന കണ്ണൂര്‍ ധര്‍മ്മടം ചാത്തോത്ത് സ്വദേശിനിയാണ് മരിച്ചത്.
63 വയസുകാരിയായ ആസിയയ്ക്ക് പക്ഷാഘാതം,ഹൃദ്രോഗം എന്നീ അസുഖങ്ങള്‍ ഉണ്ടായിരുന്നു.
പക്ഷാഘാതത്തെ തുടര്‍ന്നുള്ള അതീവ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമായാണ് ഇവരെ കോഴിക്കോട് മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.17 ആം തീയതി വരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരെ പിന്നീട് ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇരുപതാം തീയതി ആസിയക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍കോളേജിലേക്ക് മാറ്റുകയും ചെയ്തു.