IndiaLatest

ഉത്തരാഖണ്ഡിലും ഹിമാചലിലും മേഘ വിസ്ഫോടനം

“Manju”

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലും ഹിമാചലിലും മേഘ വിസ്ഫോടനം. കനത്ത മഴയില്‍ ഇരു സംസ്ഥാനങ്ങളിലും നദികള്‍ കരവിഞ്ഞൊഴുകി.ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒറ്റപ്പെട്ട ഇടങ്ങളില്‍ കുടുങ്ങിയവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേന സംഘങ്ങള്‍ ഇരു സംസ്ഥാനങ്ങളിലും എത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ ഡെറാഡൂണ്‍ ജില്ലയിലെ റായ‍്‍പൂര്‍ ബ്ലോക്കിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. പുലര്‍ച്ചെ 2.45 ഓടെയായിരുന്നു സാര്‍കേത് ഗ്രാമത്തിലായിരുന്നു സംഭവം. ഉടന്‍ തന്നെ സംസ്ഥാന ദുരന്ത നിവാരണ സേന സ്ഥലത്തെത്തി, രക്ഷാപ്രവര്‍ത്തനം തുടങ്ങി. കനത്ത മഴയില്‍ താമസ നദി കരകവിഞ്ഞൊഴുകുകയാണ്. നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നു. താപ്കേശ്വര്‍ മഹാദേവ ക്ഷേത്രത്തില്‍ വെള്ളം കയറി. മണ്ഡിയില്‍ വലിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായി ജില്ലാ കളക്ടര്‍ അറിയിച്ചു. കനത്ത മഴ തുടരുന്നത് കണക്കിലെടുത്ത് മണ്ഡി, കുളു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പും കാലവസ്ഥ വകുപ്പ് അറിയിച്ചുട്ടുണ്ട്.

Related Articles

Back to top button