KottayamLatest

തട്ടിക്കൊണ്ടുപോയ കുഞ്ഞിന് പേരിട്ടു ‘അജയ’

പേര് നിര്‍ദേശിച്ചത് എസ്‌ഐ റെനീഷ്‌

“Manju”

കോട്ടയം: കോട്ടയം മെഡിക്കല്‍ കൊളജില്‍ നിന്ന് തട്ടിയെടുക്കപ്പെട്ട ശേഷം തിരികെ ലഭിച്ച കുഞ്ഞിന് പേരിട്ടു. കുഞ്ഞിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. അതേസയമം, കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നീതുവിനെ ഏറ്റുമാനൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോട്ടയത്തെ വനിതാ ജയിലിലാണ് നീതു ഉള്ളത്. ശനിയാഴ്ച ആശുപത്രിയില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തും.
മെഡിക്കല്‍ കോളജിന് സമീപത്തെ കടയില്‍ നിന്നാണ് ഡോക്ടറുടെ കോട്ട് വാങ്ങിയത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ കടയിലും ഹോട്ടലിലും തെളിവെടുപ്പിനെത്തും. നീതുവിന്റെ കാമുകന്‍ ഇബ്രാംഹിം ബാദുഷയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയിലാണ് ഹാജരാക്കുക. നീതുവിന്റെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. വഞ്ചനാക്കുറ്റവും ഗാര്‍ഹിക-ബാലപീഡന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Related Articles

Back to top button