InternationalLatest

പുതിയ ക്വാറന്റൈന്‍ പ്രോട്ടോക്കോള്‍ നിലവില്‍ വന്നു

“Manju”

കുവൈത്ത് സിറ്റി : കുവൈത്തില്‍ ഇന്ന് മുതല്‍ പുതിയ ക്വാറന്റൈന്‍ പ്രോട്ടോക്കോള്‍ നിലവില്‍ വന്നു.രോഗ ബാധ സ്ഥിരീകരിച്ചവരുമായി 15 മിനിറ്റോ അതില്‍ കൂടുതലോ നേരംമാസ്‌ക് ധരിക്കാതെ രണ്ട് മീറ്ററില്‍ കുറഞ്ഞ അകലത്തില്‍ സമ്പര്‍ക്കം പുലര്‍ത്തിയാല്‍ അയാളെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തും. വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും വ്യത്യസ്ഥ ക്വാറന്റൈന്‍ കാലാവധിയാണ് നിശ്ചയിച്ചിരിക്കുന്നത്.

വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്ത ഒരാള്‍ രോഗ ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ അയാള്‍ 14 ദിവസം ക്വാറന്റൈന്‍ അനുഷ്ഠിക്കണം. എന്നാല്‍ വാക്‌സീനേഷന്‍ പൂര്‍ത്തിയാക്കിയ വ്യക്തി രോഗ ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ ഏഴ് ദിവസത്തിനു ശേഷം പി സി ആര്‍ പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കാം. രോഗബാധിതനായ വ്യക്തിയുടെ ഐസൊലേഷന്‍ കാലയളവ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും വ്യത്യസ്തമായിരിക്കും. വാക്‌സീനേഷന്‍ പൂര്‍ത്തിയാക്കിയവരുടെ ഐസോലേഷന്‍ കാലയളവ് ഏഴ് ദിവസമായും അല്ലാത്തവരുടെത് 10 ദിവസമായും തീരുമാനിച്ചു. ഐസൊലേഷന്‍ കാലയളവിലും അതിനുശേഷവും മുഖാവരണം ധരിക്കേണ്ടതിന്റെ ആവശ്യകത ആരോഗ്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു.

Related Articles

Back to top button