KeralaLatestThiruvananthapuram

വ്യാപാരി വ്യവസായി സമിതി നിൽപ്പ് സമരം നടത്തി

“Manju”

 

ജ്യോതിനാഥ് കെ പി

പോത്തൻകോട്: പെട്രോൾ ഡീസൽ വിലവർധനവിനെതിരെയും പൊതുമുതൽ വിറ്റു തുലയ്ക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയും പോത്തൻകോട് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തി. പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് കെ വേണുഗോപാലൻ നായർ ഉദ്ഘാടനം നിർവഹിച്ചു. വ്യാപാരി വ്യവസായി സമിതി അയിരൂപ്പാറ യൂണിറ്റ് പ്രസിഡണ്ട് വി കെ രാജൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി എ കെ ദേവസേനൻ അലിയാർ കുഞ്ഞ്, ഹസ്സൻ ആർ പിള്ള എന്നിവർ സംസാരിച്ചു.

Related Articles

Back to top button