KeralaLatest

പാമ്പ് കടിയേറ്റാല്‍ ഒരിക്കലും ഈ കാര്യങ്ങള്‍ ചെയ്യരുത്

“Manju”

നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന ജീവിവര്‍ഗമാണല്ലോ പാമ്പുകള്‍.
പാമ്പു കടിയേറ്റാല്‍ അടുത്തടുത്തായി രണ്ടു പല്ലുകളുടെ അടയാളം സാധാരണ കാണാറുണ്ട്. രാത്രി നടന്നു പോകുമ്പോള്‍ കടിയേറ്റതായി സംശയിക്കുകയും ഇങ്ങനെ മുറിവു കാണുകയും ചെയ്താല്‍ ഉടന്‍ തന്നെ രോഗിയെ ആശുപത്രിയിലെത്തിക്കണം.
സാധാരണഗതിയില്‍ ഛര്‍ദ്ദി, തളര്‍ച്ച, എന്നിവയാണ് പാമ്പുകടിയുടെ പ്രഥമ ലക്ഷണങ്ങളായി കാണാറ്. നല്ല വിഷമുള്ള പാമ്പാണ് കടിച്ചതെങ്കില്‍ കാഴ്ച മങ്ങുകയും, ശരീരം കുഴയുകയും ചെയ്യാറുണ്ട്. അത്തരം കേസുകളില്‍ ചികിത്സ വൈകുന്നത് അപകടത്തിലേക്ക് നയിക്കും.
കയ്യിലോ കാലിലോ ആണ് കടിയേറ്റതെങ്കില്‍ നെഞ്ചിന് താഴേക്കായി കടിയേറ്റ ശരീരഭാഗം തൂക്കിയിടണം. വിഷം പടരുന്നത് കുറയ്ക്കാന്‍ ഇത് സഹായിക്കും.
പാമ്പ് കടിയേറ്റതാണെന്ന് മനസിലായാല്‍ സ്വയം ചികിത്സയക്ക് മുതിരാതെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയാണ് വേണ്ടത്. പാമ്പ് കടിയേറ്റ ഭാഗത്ത് മുറിവുണ്ടാക്കി രക്തമൊഴുക്കുന്നതും, ചരട് വലിച്ചു കെട്ടുന്നതും, രക്തം വായില്‍ വലിച്ചൂറ്റിക്കളയുന്നതുമൊന്നും ഫലപ്രദമായ ചികിത്സയല്ലെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
പരിഭ്രാന്തി പരത്തി രോഗിയെ ഒരുകാരണവശാലും ഭയപ്പെടുത്തരുത്. ഭയം മൂലം രോഗിയുടെ രക്തസമ്മര്‍ദം വര്‍ധിക്കാന്‍ ഇടയാകും. അതിനാല്‍ തന്നെ രോഗിയുടെ മാനസിക സമ്മര്‍ദം കുറക്കാനും സമാധാനിപ്പിക്കാനും ശ്രമിക്കണം. ശേഷം ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച്‌ ആന്‍റിവെനം നല്‍കണം.
പാമ്പു കടിയേറ്റാല്‍ ഒരിക്കലും ഈ കാര്യങ്ങള്‍ ചെയ്യരുത്
1പരിഭ്രാന്തി പരത്തി രോഗിയെ ഭയപ്പെടുത്തരുത്
2.രോഗിയെ ഒരിക്കലും നടത്തരുത്. ഇത് വിഷം വ്യാപിക്കാന്‍‌ ഇടയാക്കും.
3.മുറിവില്‍ പച്ചിലപ്രയോഗമോ, മറ്റു പരിചിതമല്ലാത്ത നാട്ടുവൈദ്യങ്ങളോ പ്രയോഗിക്കരുത്
4. കടിയേറ്റ ഭാഗത്ത് ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിക്കരുത്
5. രക്തം വായിലേക്കു വലിച്ച്‌ തുപ്പരുത്
6.കടിച്ച പാമ്പ് ഏതെന്നറിയാന്‍ അധികനേരം തിരഞ്ഞ് സമയം കളഞ്ഞ് രോഗിയുടെ നില ഗുരുതരമാക്കരുത്
7.മുറിവില്‍ ഐസോ മറ്റോവക്കരുത്.

Related Articles

Check Also
Close
Back to top button